amelia
അമേലിയ


ചക്കരക്കൽ:ഇന്ത്യൻഭരണഘടന ഓരോ ഇന്ത്യക്കാരനും നൽകുന്ന ആത്മവിശ്വാസവും ഊർജ്ജവും ചെറുതല്ല. ഓരോ ഇന്ത്യക്കാരന്റെയും സിരകളെ ത്രസിപ്പിക്കുന്ന ഭരണഘടനയുടെ ആമുഖം ആത്മാവ് ചോരാതെ അഞ്ചു ഭാഷകളിൽ ആവേശകരമായി പറയുകയാണ് അമേലിയയെന്ന അഞ്ചുവയസുകാരി. ഇന്ത്യൻഭരണഘടന മലയാളം, ഇംഗ്‌ളീഷ്, തമിഴ്,സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകളിൽ തുടർച്ചായി 250 സെക്കൻഡിൽ അവതരിപ്പിച്ച അമേലിയ ഇന്റർനാഷനൽബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയിരിക്കുകയാണ് ഇപ്പോൾ.കൂടാളി താറ്റ്യോട്് ശ്രീരാഗത്തിൽ സുമജ്-മഞ്ജു ഗോവിന്ദ് ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. 150 സെക്കൻഡിനുള്ളിൽ ഭരണഘടനാ ആമുഖം മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിൽ അവതരിപ്പിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും അമേലിയ ഇടം നേടിയിട്ടുണ്ട്. ഏഷ്യൻ ബുക്ക്‌സ് ഓഫ് റെക്കാർഡ്‌സ് ഗ്രാൻഡ് മാസ്റ്റർ പദവി, കലാംസ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരും നേടിയിട്ടുണ്ട്. കൂടാളി താറ്റ്യോട് നോർത്ത് എൽ.പി സ്‌കൂൾയു.കെ.ജി വിദ്യാർത്ഥിനിയാണ്.പി. എച്ച്.ഡി വിദ്യാർത്ഥിനിയായ അമ്മയുടെയും കുടുംബാംഗങ്ങളുടെയും പ്രോത്‌സാഹനമാണ് അഞ്ചുവയസുകാരിയെ ഉന്നത നേട്ടത്തിനുടമയാക്കിയത്.