kottachery-o-b
കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ ചിരകാല സ്വപ്നമായ കോട്ടച്ചേരി റെയിൽവേ മേൽപ്പാലം 7 ന് രാവിലെ 10 മണിക്ക് ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. വ്യാപാരഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, നഗരസഭ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ. അനീശൻ, കെ.വി മായാകുമാരി, കൗൺസിലർ വി.വി രമേശൻ, അഡ്വ: പി അപ്പുക്കുട്ടൻ, കെ.കെ വൽസലൻ, സി.കെ റഹ്മത്തുള്ള, എം. കുഞ്ഞികൃഷ്ണൻ, കൗൺസിലർ എൻ. അശോക് കുമാർ, സി യൂസഫ് ഹാജി, സത്യൻ പടന്നക്കാട് എന്നിവർ സംസാരിച്ചു.

നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഇ ചന്ദ്രശേഖരൻ എം.എൽ.എ (ചെയർമാൻ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ (വൈസ് ചെയർമാൻമാർ), നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത (ജനറൽ കൺവീനർ), വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സബീഷ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.