
കോഴിക്കോട്: ഇന്ത്യൻ വോളിബാളിന് ആവേശമേറ്റാൻ പ്രൈം വോളിയ്ക്കൊപ്പം ദേശീയ വോളിബാളും. പ്രൈം വോളി ലീഗ് അഞ്ചിന് ഹൈദരബാദിൽ തുടങ്ങുമ്പോൾ ദേശീയ വോളി ഒഡിഷയിലെ ഭുവനേശ്വറിൽ ഏഴിന് ആരംഭിക്കുകയാണ്.
ദേശീയ വോളിയിൽ തുടർച്ചയായി നാലാം കിരീടം ലക്ഷ്യമിട്ടാണ് വനിതകൾ ഇറങ്ങുന്നത്. 2017, 18 വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യൻപട്ടം നേടിയ പുരുഷ ടീമിന് കഴിഞ്ഞ മൂന്നു വർഷവും കിരീടം ചൂടാനായില്ല. ഇത്തവണ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങിയാണ് ടീമിന്റെ പുറപ്പാട്.
കേരള പുരുഷ - വനിതാ ടീമുകളുടെ പരിശീലനത്തിന് ഇന്നലെ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം വോളിബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.സത്യൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.മുസ്തഫ, പുരുഷ ടീം കോച്ച് അബ്ദുൾനാസർ, വനിതാ സഹകോച്ചുമാരായ പി.രാധിക, പി.ശിവകുമാർ എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 7 മുതൽ 13 വരെ ഭുവനേശ്വറിൽ 'കിറ്റ് " യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലാണ് ദേശീയ വോളി നടക്കുക. കേരള ടീമുകൾ അഞ്ചിന് ഭുവനേശ്വറിലേക്ക് തിരിക്കും. ടീം ക്യാപ്ടന്മാരെ തീരുമാനിക്കാനുണ്ട്. മത്സരങ്ങളുടെ ഫിക്‌സചറായിട്ടില്ല.
പുരുഷ ടീം
മുഹമ്മദ് മുബഷീർ, കെ.പി സൗരവ്, കെ.എം ഫാസിൽ, നിർമ്മൽ ജോർജ്, കെ.ആർ റിജാസ്, കെ.എസ് രതീഷ്, വി.ടി അശ്വൻരാഗ്, ടി.എസ് സുനിൽകുമാർ, കെ.ജി രാഗേഷ്, എ. അൻഷാദ്, ഐബിൻ ജോസ്, സി.കെ രതീഷ്.
കെ. അബ്ദുൾനാസർ (മുഖ്യപരിശീലകൻ). യൂസഫ് കെ.ഇബ്രാഹിം, യാസർ അറഫാത്ത് (സഹപരിശീലകർ).
വനിതാ ടീം
കെ.എസ്.ജിനി, എം.ആർ.ആതിര, എസ്.സൂര്യ, ആൽബി തോമസ്, ജെ.മേരീ അനീന, കെ.പി.അനുശ്രീ, എം. ശ്രുതി, എൻ.എസ്.ശരണ്യ, എം.കെ.സേതുലക്ഷ്മി, മായ തോമസ്, അഞ്ജലി ബാബു, അശ്വതി രവീന്ദ്രൻ.
ഡോ.സി.എസ് സദാനന്ദൻ (മുഖ്യപരിശീലകൻ). പി.രാധിക, പി.ശിവകുമാർ (സഹപരിശീലകർ).