കോഴിക്കോട്: സ്റ്റാർ കെയർ ഹോസ്പിറ്റലിൽ വെരിക്കോസ് വെയ്‌നിനുള്ള നൂതന ചികിത്സാരീതിയ്ക്ക് തുടക്കം. ഇതിനകം പത്തോളം രോഗികൾ ഗ്ലൂ ചികിത്സയിലൂടെ വെരിക്കോസ് പ്രശ്നത്തിൽ നിന്നു മോചിതരായി. വാസ്കുലാർ വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, സർജൻ ഡോ.പ്രദീപ് എം അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
മറ്റു രീതികളെ അപേക്ഷിച്ചു പാർശ്വഫലങ്ങൾ തീരെയില്ലെന്നതാണ് ഗ്ലൂ ചികിത്സയുടെ സവിശേഷത. വളരെ ചെറിയ മുറിവേ വേണ്ടിവരുന്നുള്ളൂ. തുന്നലുണ്ടാവില്ല, മറ്റു ശസ്ത്രക്രിയകൾക്കു വേണ്ടിവരുന്നതു പോലെ ബാൻഡേജോ സ്റ്റോക്കിംഗോ ആവശ്യമില്ല. തീർത്തും വേദനാരഹിതമാണ്. അണുബാധയുടെ സാദ്ധ്യതയുമില്ല. ആശുപത്രിവാസമില്ലാതെ ചികിത്സ പൂർത്തിയാക്കാം. ഹെല്പ് ലൈൻ: 80866 68326.