പുൽപ്പള്ളി: വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പാതിരി ഫോറസ്റ്റിൽ വെള്ളൂപ്പാടി താഴെച്ചാലിൽ വനത്തിലാണ് നാലര വയസ്സ് പ്രായം തോന്നുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ചുള്ളിക്കൊമ്പൻ ചരിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വനത്തിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ പരിക്കുകൾ ശരീരത്തിൽ ഉണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.