ഫറോക്ക്:ഫറോക്കിലെ സാമൂഹ്യ സാംസ്കാരിക, വിദ്യാഭ്യാസ വ്യാവസായിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവും ഫാറൂഖ് ട്രെയിനിംഗ് കോളേജ് വൈസ് പ്രസിഡന്റും എം.എസ് എസ് സ്ഥാപക നേതാക്കളിലൊരാളുമായ
വേങ്ങാട്ട് തളിയിൽ ഇസ്മയിൽ ഹാജി (ഇത്താലു 78 ) നിര്യാതനായി.ഫാറൂഖ് റൗളത്തുൽ ഉലൂം അസോസിയേഷൻ, ഫറോക്ക് മഹല്ല് ജുമാഅത്ത് പള്ളി എന്നിവയുടെ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മിറ്റി, ഫറോക്ക് യൂണിറ്റ് എം എസ് എസ് എന്നിവയുടെ പ്രസിഡന്റ്, വേങ്ങാട്ട് കുടുംബ സമിതിയുടെ ചെയർമാൻ, ചാലിയാർ റസിഡൻസ് ഉപദേശക സമിതി ചെയർമാൻ, പേട്ട റസിഡൻസ് കോ-ഓർഡിനേഷൻ ഉപദേശക സമിതി ചെയർമാൻ, വേങ്ങാട്ട് അസ്സൻ ഹാജി ചാരിറ്റിബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.എം.എസ്.എസ് യൂത്ത് വിങ്ങിന്റെ പ്രഥമ സംസ്ഥാന പ്രസിഡണ്ടായിരുന്നു.
ഭാര്യ: സഫിയ.കെ.ആർ (പൂനൂർ)മക്കൾ : ഹസ്സൻ മരക്കാർ വി, ഹഷീബ.വി, ഹബീന വി, കദീജ ഹന വി.
മരുമക്കൾ : അഷറഫ് എൻ കെ (കോഴിക്കോട്), ഡോ.മുഹമ്മദ് ഫാറൂഖ്(അങ്ങാടിപ്പുറം), ജിഷാം ലത്തീഫ് (തലശ്ശേരി),നിഷിത പി.കെ.( മലപ്പുറം)മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ എട്ടിന് ഫറോക്ക് പേട്ട ജുമാ അത്ത് പള്ളിയിൽ.