 
നിർമ്മാണ പ്രവൃത്തി തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുനന്ു
കൊയിലാണ്ടി: കെട്ടിലും മട്ടിലും പുതുമയോടെ പണിത കൊയിലാണ്ടി റെയിൽ വേ സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല.
ഒന്നേകാൽ കോടി രൂപ ചെലവിൽ കഴിഞ്ഞ രണ്ട് വർഷമായി പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ട്. നിർമാണപ്രവൃത്തി ആരംഭിച്ചതു മുതൽ നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ പല ഭാഗങ്ങളിൽ നിന്നും ഇടപെടലുകൾ ഉയർന്നിരുന്നു. സ്ഥലം എം.പി കൂടിയായ കെ.മുരളീധരൻ നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തുകയും റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് നിർമ്മാണ പ്രവർത്തനത്തിന് വേഗത കൂടിയത്. ഇപ്പോൾ പണി പൂർത്തിയായെങ്കിലും കരാറുകാർക്ക് മുഴുവൻ തുകയും കൈമാറാത്തതാണ് കെട്ടിടം വിട്ടു കൊടുക്കാൻ കാലതാമസം എടുക്കുന്നത്.
നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു നീക്കിയാണ് പുതിയത് പണിയുന്നത്. പുതിയെ കെട്ടിടത്തിൽ രണ്ട് ടിക്കറ്റ് കൗണ്ടറുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വിശ്രമമുറികൾ, ആർ.പി.എഫ് റൂം, ക്ലോക്ക് റൂം, സ്റ്റേഷൻ ഓഫീസറുടെ മുറി, എന്നിവയാണ് നിർമ്മിക്കുന്നത്. പുതിയെ കെട്ടിടത്തോടൊപ്പം പ്ലാറ്റുഫോമിന്റെ ഇരു ഭാഗങ്ങളും നീളം കൂട്ടിയിട്ടുണ്ട്.
പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനായി നൂറ് കണക്കിന് സ്ഥിരം യാത്രക്കാരാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. ഇവർക്ക് പുറമെ സ്ഥിരം യാത്രക്കാരായ വിദ്യാർത്ഥികളും കച്ചവടക്കാരും വേറെയും.
അസൗകര്യങ്ങളാൽ വീർപ്പു മുട്ടിയിരുന്ന, നൂറ്റി പതിനെട്ട് വർഷം പഴക്കമുള്ള കൊയിലാണ്ടി സ്റ്റേഷന് നിരവധി സമരങ്ങളിലൂടെയാണ് വികസനത്തിന് റെയിൽവെ പച്ചക്കൊടി കാണിച്ചത്. നിലവിലുള്ള ടിക്കറ്റ് കൗണ്ടറിൽ അഞ്ചാളുകൾക്ക് നിൽക്കാനും റിസർവേഷൻ അപേക്ഷ പൂരിപ്പിക്കാൻ പോലും സൗകര്യമില്ലായിരുന്നു.
'' പുതിയ കെട്ടിടം എത്രയും പെട്ടെന്ന് ഇനി യാത്രക്കാർക്കായി തുറന്ന് കൊടുക്കണം'' സെക്രട്ടറി
പാസഞ്ചേഴ്സ് അസോസിയേഷൻ