കോഴിക്കോട്: വിവാദമായ കാർഷിക ബില്ലുകൾ പിൻവലിക്കേണ്ടിവന്നതിന്റെ രോഷമാണ് കേന്ദ്ര സർക്കാർ ബജറ്റിലൂടെ കാണിച്ചതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കർഷക ദ്രോഹമാണ് ബജറ്റ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലൊക്കെ പണം കുറച്ചതും സാമൂഹ്യ സുരക്ഷ പദ്ധതികളിലും സബ്‌സിഡികളിലും വൻതുക വെട്ടിക്കുറച്ചതും കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് താത്പര്യമാണ് കാണിക്കുന്നത്. കേന്ദ്ര സർക്കാർകൂടി തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ കെ.റെയിൽ പദ്ധതിയിൽ നിന്നും പിണറായി സർക്കാർ പിൻവാങ്ങണമെന്നും സിദ്ദീഖ് പറഞ്ഞു.