മേപ്പാടി: കാൻസർ ചികിത്സാ രംഗത്ത് അനിവാര്യമായ കീമോതെറാപ്പി ആസ്റ്റർ വയനാട് കാൻസർ രോഗ വിഭാഗത്തിൽ ആരംഭ്രച്ചു. സ്‌പെഷ്യലിസ്റ്റ് ഡോ. നിതിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ച വാർഡും മെഡിസിൻ മിക്സിങ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
കാൻസറിന്റെ വിവിധ സ്റ്റേജുകൾ നിർണ്ണയിക്കുന്ന പാത്തോളജി സംവിധാനങ്ങളോട് കൂടിയ ലബോറട്ടറിയും സിടി, എംആർഐ സ്‌കാനിങ് അടക്കമുള്ള റേഡിയോളജി വിഭാഗവും ഇവിടെയുണ്ട്. ലോക കാൻസർ ദിനാചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ആസ്റ്റർ വയനാടിലെ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.വി.ഗംഗാധരൻ കീമോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു.ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, വൈസ് ഡീൻ ഡോ. എ.പി.കാമത്ത്, ഡോ.നിതിൻ എബ്രഹാം, ഡോ. അരുൺ ചന്ദ്രശേഖരൻ ഓപ്പറേഷൻ വിഭാഗം എജിഎം ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.

ആസ്റ്റർ വയനാട് കീമോ തെറാപ്പി യൂണിറ്റിന്റെ ഉൽഘാടനം ഡോ.കെ വി ഗംഗാധരൻ നിർവഹിക്കുന്നു.