കുറ്റ്യാടി: മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് തികച്ചും വ്യത്യസ്തനാണ്. ജനങ്ങൾക്കൊപ്പം എന്നും കാണുന്ന ജനപ്രതിനിധി. കൊവിഡ് കനത്ത നാളുകളിൽ സജിത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, കിടപ്പിലായ രോഗിയുടെ വീട് നിർമ്മാണത്തിൽ ആറ് സഹപ്രവർത്തകരോടൊപ്പം ചേർന്നതോടെ സജിത്തിന്റെ പ്രവർത്തനം വീണ്ടും ചർച്ചയാവുകയാണ്. പഞ്ചായത്ത് ഓഫീസിലെ തിരക്കൊഴിഞ്ഞ നേരംനോക്കിയാണ് വീട് നിർമ്മാണത്തിൽ പങ്കാളിയാവാൻ എത്തുന്നത്. കഴിഞ്ഞ പ്ര ളയകാലത്ത് കാവിലുംപാറ മേഖലയിൽ ദുരിതാശ്വാസ പ്ര വർത്തനത്തിനിടെ ശരീരം തളർന്ന് കിടപ്പിലായ കരിങ്ങാട്ടെ പി. ആർ. രാജേഷിനാണ് വീട് നിർമ്മിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള രാജേഷിന്റെ ചികിത്സ നാട്ടുകാരുടെ സഹായത്താലാണ്. സ്വന്തമായി വീടില്ലാത്ത രാജേഷിനെ സഹായിക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. കഴിണ തവണ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും ശ്രമദാനത്തിലുടെ വീ ടുകളുടെ നിർമ്മാണത്തിന് സജിത്ത് പങ്കാളിയായിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ തരിശ് ഭൂമി പാട്ടത്തിനെടുത്ത് സജിത്തിന്റെ നേതൃത്വത്തിൽ വിവിധയിനം കൃഷികൾ നടത്തി ശ്രദ്ധ നേടിയിരുന്നു.