കോഴിക്കോട്: ജില്ലയിൽ ഇന്നലെ 2,891 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആർ 25.57 ശതമാനം. 2,816 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 45 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേർക്കും ഏഴ് ആരോഗ്യപ്രവർത്തകർക്കും പോസിറീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,302 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 4,921 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 29,105 പേരാണ് രോഗബാധിതർ. 39,740 പേർ ക്വാറന്റൈനിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 5,166 മരണം.
ചികിത്സയിലുളളവർ: സർക്കാർ ആശുപത്രികളിൽ 347, സ്വകാര്യ ആശുപത്രികളിൽ 704, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 34, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 28, വീടുകളിൽ 25,094.