കുന്ദമംഗലം: പുള്ളന്നൂർ ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 28.6 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുഷമ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പിഎ സിദ്ദീഖ്, വാർഡ് മെമ്പർ പിടി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക പി.ടി വസന്ത സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.