മാനന്തവാടി: കൊയിലേരി പടിയറ ജോർജിന്റെ ആടിനെ
തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു. പ്രദേശത്ത് തെരുവനായ്ക്കളുടെ കൂട്ടത്തോടെയുളള ആക്രമണം മൂലം
കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
തെരുവ് നായ്ക്കളെ പിടികൂടി ജനങ്ങളെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട വളർത്ത് മൃഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി നഗരസഭയ്ക്ക് പരാതി നൽകാൻ തീരുമാനിച്ചു.