സുൽത്താൻ ബത്തേരി: ചികിൽസയ്ക്ക് സഹായം കാത്ത് കഴിയുകയാണ് പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ താമസിക്കുന്ന കൊറ്റിയാട്ടിൽ ബിനീഷ് എന്ന നാൽപ്പത്കാരൻ.
കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ബിനീഷിന് ജോലി സ്ഥലത്ത് വെച്ച് മോട്ടറിന്റെ വാൾ തട്ടി വലിയ മുറിവ് ഉണ്ടായി. ഇതിന്റെ ചികിൽസയുമായി കഴിയുന്നതിനിടെയാണ് അർബ്ബുദ രോഗം പിടിപെട്ടത്. സർജറി നടത്തി രോഗം അൽപ്പം ഭേദമായതോടെ വീണ്ടും ജോലിക്ക് ഇറങ്ങി. അമ്പലവയലിൽ നിർമ്മാണം നടക്കുന്ന കെട്ടിടം തകർന്ന് വീണ് സർജറി നടത്തിയ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ബിനീഷിന്റെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരണപ്പെടുകയും ചെയ്തു.
കാൻസറും പരിക്കും ബിനീഷിനെ ആകെ തളർത്തി. ഭാര്യയും രണ്ടുമക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയം ബിനീഷാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് ഇപ്പോൾ.
ബിനീഷിന്റെ ചികിൽസയ്ക്കായി ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ബത്തേരി ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 127401000012427 ഐഎഫ്എസി കോഡ് ഐഒബിഎ0001274. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.കെ.മോഹനൻ, കൺവീനർ കെ.ആർ.പ്രജീഷ്. കൗൺസിലർ ഷൗക്കത്ത്, ഹരി, ഭരതൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ--ബിനീഷ്