കോഴിക്കോട്:റോട്ടറി കാലിക്കറ്റ് ഈസ്റ്റ് ഗോൾഡൺ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 14 വർഷമായി ബീച്ചിൽ തട്ടുകട നടത്തുന്ന നിർധന കുടുംബത്തിലെ ഷംസുദ്ദീന് പുതിയ തട്ടുകട നിർമ്മിച്ച് നൽകി.

നാലംഗ കുടംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു തട്ടുകട. എന്നാൽ കൊവിഡ് കാരണം കട രണ്ട് വർഷത്തോളം തുറക്കാൻ കഴിയാത്തത് കാരണം ഇവ മുഴുവൻ ദ്രവിച്ച് പോയിരുന്നു.

പുതിയ തട്ടുകട റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സേതുശിവശങ്കർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സിജു കുമാർ ഉദ്ഘാടനം ചെയ്തു.

മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. സി.എം അബൂബക്കർ, അസി. ഗവർണർ മനാഫ് മണലാെടി, സഞ്ജീവ് സാബു, ലത കുമാർ, എ. ടി ശ്രീധരനുണ്ണി, ഡോ. മോഹൻ സുന്ദരം, എം രാജഗോപാൽ സെക്രട്ടറി ബവീഷ് പെന്നപുറത്ത്, സുന്ദർ രജിലു എന്നിവർ സംസാരിച്ചു.