flyover
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആകാശപാത മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചപ്പോൾ. എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എം.സച്ചിൻദേവ് എന്നിവർ ഒപ്പം.

 തുറക്കുന്നത് 7ന്

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകാശപാത ഉദ്ഘാടനത്തിനൊരുങ്ങി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏഴിന് ഇത് ജനങ്ങൾക്കായി തുറന്നുനൽകും.

മെഡിക്കൽ കോളേജ് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. മിനുക്കുപണിയുൾപ്പെടെ ഏതാണ്ട് പൂർത്തിയായ ആകാശപാത മന്ത്രി റിയാസ് ഇന്നലെ സന്ദർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേതിനു പിറകെ രണ്ടാമതായി തീർത്ത ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിന് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മഴയും വെയിലും കൊള്ളാതെ മറ്റു ബ്ലോക്കുകളിലേക്ക് എത്താൻ സഹായിക്കുന്ന ആകാശപാത ജനങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കും.

നിർമ്മാണ പ്രവൃത്തി വിലയിരുത്തിയ മന്ത്രി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പി യും സന്ദർശിച്ചു. എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എം.സച്ചിൻദേവ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.