പുൽപ്പള്ളി: ബത്തേരി പുൽപള്ളി റൂട്ടിൽ ചീയമ്പം ഇറക്കത്തിൽ വീണ്ടും ലോറി മറിഞ്ഞു. വെളളിയാഴ്ച്ച രാവിലെ 10 മണയോടെയാണ് കൊൽക്കത്തയിൽ നിന്ന് പുൽപ്പള്ളിക്ക് അരിയുമായി വന്ന ലോറി മറിഞ്ഞത്. ലോറി നിയന്ത്രണം വിട്ട് മറിയുന്നതിനിടെ സമീപത്തെ മത്സ്യ വിൽപ്പനശാലയിലെ തൊഴിലാളി സന്തോഷിന് പരക്കേറ്റു. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കില്ല. തുടർച്ചയായി വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടും റോഡിനോട് ചേർന്ന് സംരക്ഷണഭിത്തി മരാമത്ത് വകുപ്പ് തീർത്തിട്ടില്ല. ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ പല തവണ നിവേദനങ്ങൾ നൽകിയിരുന്നു. സമീപകാലത്ത് ഇവിടെ പത്തോളം വാഹന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാരം കയറ്റി വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടങ്ങളിൽപ്പെടുന്നത്. ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.