മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ഭരണ സമിതി അറിയാതെ പദ്ധതി റിവൈസ് ചെയ്തെന്നാരോപിച്ച് എൽ.ഡി എഫ് അംഗങ്ങളുടെ പ്രതിഷേധം. ഭരണ സമിതി യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ ഡി.പി.സി ക്ക് സമർപ്പിച്ചതിലാണ് എൽ.ഡി.എഫ് അംഗങ്ങൾക്ക് പ്രതിഷേധം. ഭരണ സമിതി അംഗീകരിച്ച പദ്ധതികൾ പലതും ഒഴിവാക്കി, ഒരു യു.ഡി.എഫ് അംഗത്തിന്റെ വാർഡിൽ നിരവധി പദ്ധതികൾ തിരുകി കയറ്റി തുടങ്ങിയ ആക്ഷേപങ്ങളാണ് എൽ.ഡി എഫ് അംഗങ്ങൾ ഉന്നയിക്കുന്നത്. ഭരണ സമിതി തീരുമാനങ്ങൾ 24 മണിക്കൂറിനുള്ളിൽ അംഗങ്ങൾക്ക് രേഖാമൂലം നൽകേണ്ടതുണ്ടെന്നിരിക്കെ ജനുവരി 24 ന് നടന്ന യോഗ തീരുമാനം ഇതു വരെ അംഗങ്ങൾക്ക് നൽകിയില്ലെന്നും പരാതിയുണ്ട്. ജില്ലകളക്ടർ, ഡി.ഡി.പി, ഡി.പി.സി എന്നിവരെ വിവരങ്ങൾ ധരിപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം.