പേരാമ്പ്ര: ദൃശ്യവിരുന്നൊരുക്കി വിനോദസഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന മുത്താച്ചിപ്പാറ വികസനത്തിനായി കാത്തിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 100 അടിയോളം ഉയരത്തിൽ കായണ്ണ കൂരാച്ചുണ്ട് മേഖലകളിലായി 15 കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന മുത്താച്ചിപ്പാറ അത്യപൂർവ്വ കാഴ്ചകളുടെ ഖനിയാണ്.കുത്തനെയുള്ള പാറ കയറി മുകളിലെത്തിയാൽ പ്രകൃതിയുടെ സുന്ദരഭാവങ്ങൾ ആവോളം ആസ്വദിക്കാം. തൊട്ടു മുന്നിലായി എരപ്പാംതോട്ടിലെ പൗരാണികമായ രണ്ട് അങ്കക്കല്ലുകളുടെ ദൃശ്യവും മനോഹരമാണ്.
അതുകൊണ്ടുതന്നെ വിശ്രമസമയങ്ങൾ ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. പയ്യോളി കൊയിലാണ്ടി കടൽ തീരങ്ങളും തിക്കോടി ലൈറ്റ് ഹൗസും ഇവിടെ നിന്ന് കാണാം . ഏതുനേരവും നേർത്ത കടൽകാറ്റുവീശുന്ന ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന കോടയുമുണ്ട്. വനംവകുപ്പിന്റെ കൈവശമുള്ള ഇവിടം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാനുള്ള നടപടികൾക്ക് കായണ്ണ പഞ്ചായത്ത് മുൻകയ്യെടുത്താൽ മലബാറിന്റെ ടൂറിസം വികസനത്തിൽ ഒരിടം നേടാൻ മുത്താച്ചിപ്പാറയ്ക്ക് കഴിയും. സഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിനിണങ്ങിയ വഴികൾ തന്നെയാണ് മൂത്താച്ചി പാറയിലേക്കും വേണ്ടത്. പാറയുടെ മുകളിലേക്ക് കയറാൻ ഇരുമ്പു കൈവരികൾ പിടിപ്പിച്ചാൽ സ്തീകൾക്കുംകുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപകാരപ്രദമാകും . കക്കയം കരിയത്തുംപാറ എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു റോപ്പ് വേ,കേബിൾ കാർ എന്നിവയും സാധ്യമാക്കാം . @മുത്താച്ചിപ്പാറയിലെത്താൻ ഇതു വഴി കായണ്ണബസാറിൽ നിന്ന് അഞ്ചര കിലോമീറ്റർ യാത്ര ചെയ്താൽ മുത്താച്ചി പാറയിലെത്താം. കരികണ്ടൻ പാറയിൽ നിന്ന് ഊളേരി വഴി പാറയുടെ മടിത്തട്ടിനടുത്തുവരെ റോഡുണ്ട്. ഇവിടെ നിന്ന് അരക്കിലോമീറ്ററോളം ദൂരം മല കയറിയാൽ മുത്താച്ചിപ്പാറയിലെത്താം. തൊട്ടുതാഴെയായി എരപ്പാംതോട് വഴി ബാലുശേരിക്കും ഗതാഗതസൗകര്യമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളായ നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, കക്കയം എന്നിവിടങ്ങൾക്ക് അടുത്താണ് മുത്താച്ചിപ്പാറ . വേണം ഇവിടെ @റോഡുകൾക്ക് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം @ വാച്ച്ടവർ പണിത് , പാർക്കിംഗ് സൗകര്യവും വൈദ്യുതിയും കുടിവെള്ളവും ഒരുക്കണം പാറയ്‌ക്ക് ചുറ്റും സുരക്ഷാവേലിയും ഇരിപ്പിടങ്ങളും ടോയ്‌ലറ്റുകളും നിർമിക്കണം സഞ്ചാരികൾക്ക് നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണം ലഭ്യമാക്കണം അത്യപൂർവ്വ കാഴ്ചകളുടെ പറുദീസയാണ് മുത്താച്ചിപ്പാറ. വിനോദസഞ്ചാരികളുടെ സുഗമമായ സഞ്ചാരത്തിന് വഴികൾ ഒരുക്കുകയും പാറയിഷ സുരക്ഷ ഒരുക്കുകയും ചെയ്യണം.ആസൂത്രിതമായ വികസന പദ്ധതികളിലൂടെ ടൂറിസം മേഖലയിൽ ഒരിടം നേടാൻ മുത്താച്ചിപ്പാറയ്ക്ക് സാധിക്കും. സന്തോഷ് ജോസഫ് (വിനോദയാത്രികൻ)