കൊയിലാണ്ടി: ദേശീയപാതയിലെ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രി മുതൽ ആർ.ഒ.ബി ജംഗ്ഷൻ വരെ സ്ഥാപിച്ച മണൽ ചാക്കുകൾ എടുത്ത് മാറ്റി പകരം കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ചു. മണൽ ചാക്കുകൾ കീറി കച്ചവടക്കാ‌ർക്കും വാഹനങ്ങൾക്കുമുൾപ്പെടെ പ്രയാസം സൃഷ്ടിച്ചിരുന്നതായി കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. തുടർ‌ന്നാണ് റോഡിലെ മണൽ ചാക്ക് മാറ്റി കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ചു തുടങ്ങിയത്. ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനായിരുന്നു പാതയെ രണ്ടായി പകുത്ത് മണൽ ചാക്ക് നിറച്ച ചാക്കുകൾ റോഡിൽ വച്ചിരുന്നത്. ദേശീയപാതയിലേയും സംസ്ഥാന പാതയിലും ഇത്തരം സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കുമെന്ന് നഗര സഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ പറഞ്ഞു. എൻ.എച്ച് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് ജാഫറിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.