തിരുവമ്പാടി: കാർഷികവൃത്തിയിൽ മികവു പുലർത്തുന്നവരുടെ ഫാമുകൾ സന്ദർശിച്ച് ഉല്ലാസകരമായി ഒരു ദിവസം ചെലവഴിക്കാനുതകുന്ന അഗ്രി ടൂർ പാക്കേജുമായി മലയോര കർഷകരുടെ കൂട്ടായ്മ. പച്ചക്കറി, തെങ്ങ്, ജാതി, സമ്മിശ്രകൃഷി, പശു, ആട്, കോഴി, തേനീച്ച, മത്സ്യം തുടങ്ങിയവയുടെ ഫാമുകൾ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് ടൂർ പാക്കേജ്.
ഇതിന്റെ ഭാഗമായി കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ള കർഷകർ തിരുവമ്പാടി പഞ്ചായത്തിലെ 11 സ്ഥലങ്ങൾ സന്ദർശിച്ചു.