
കോഴിക്കോട്: ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ആദ്യം തന്നെ ഒപ്പ് വെക്കാതെ മടക്കേണ്ടിയിരുന്നുവെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ രണ്ടാം തവണ അയച്ചാൽ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമെന്നത് ശരി തന്നെ. എന്നാൽ ആദ്യം നിരസിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിക്കാൻ കഴിയുമായിരുന്നു.
ഭരണഘടനാ വിരുദ്ധ ഓർഡിനൻസ് ബി.ജെ.പി ഒരു തരത്തിലും അംഗീകരിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട‌്രീയമായും നേരിടും.സംസ്ഥാന സർക്കാർ യഥാർത്ഥത്തിൽ വൻ അഴിമതിയ്ക്ക് കളമൊരുക്കിയിരിക്കുകയാണ്. സി.പി.എമ്മിന്റെ നീക്കം മനസ്സിലാക്കിയതു കൊണ്ടാണ് സി. പി. ഐ പോലും ഓർഡിനൻസിനെ എതിർത്തത്.