 
പേരാമ്പ്ര :പന്തിരിക്കര വരയാലൻ കണ്ടി റോഡിൽ ചൂരംകണ്ടി പറമ്പിൽ ഉപയോഗശൂന്യമായ കിണറ്റിൽ
വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്നലെ വെളുപ്പിനാണ് പന്നി വീണത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കയർ ഉപയോഗിച്ച് പന്നിയെ പിടികൂടി വെടിവെച്ച് കൊന്നു .ഈ ഭാഗത്ത് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും വഴിയരികിൽ അധിക്യതർ സ്ഥാപിച്ച തെരുവു വിളക്കുകൾ കത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കത്താത്ത ഈ ബൾമ്പുകൾ മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ ഒപ്പിട്ട ഒരു പരാതി മാസങ്ങൾക്ക് മുമ്പേ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.