കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മരണാനന്തര ധനസഹായത്തിന് അർഹരായവരെ കണ്ടെത്തുന്നതിനായി അദാലത്ത് നടന്നു. കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളവർക്കായി ടാഗോർ സെന്ററിനറി ഹാളിലും മറ്റുള്ളവർക്കായി അതാത് വില്ലേജ് ഓഫീസുകളിലുമായിരുന്നു അദാലത്ത് ടാഗോർ ഹാളിൽ രാവിലെ മുതൽ നടന്ന അദാലത്തിൽ റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, കോർപറേഷൻ, അക്ഷയ,ആശാവർക്കർമാർ എന്നിവരുടെ സേവനം ലഭ്യമായിരുന്നു. അദാലത്തിൽ കോഴിക്കോട് ജില്ലയിൽ നിന്നും 848 അപേക്ഷകൾ ലഭിച്ചു. ഇതിൽ 484 അപേക്ഷകൾ കോഴിക്കോട് താലൂക്കിൽ നിന്നുള്ളതാണ്. മറ്റുള്ള ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി 39 അപേക്ഷകളുണ്ട്. ഇനിയും തിരിച്ചറിയാത്ത 98 കേസുകളുണ്ട്. ഇതിൽ 73 അപേക്ഷകൾ കോഴിക്കോട് താലൂക്കിൽ നിന്നുള്ളതാണ്. 29 പേർക്ക് ധനസഹായം ആവശ്യമില്ല. 18 പേർ അശരണരായി മരണപ്പെട്ടവരും അവകാശികളില്ലാത്തവരുമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കോവിഡ് മരണാനന്തര ധനസഹായമായി 50000 രൂപയാണ് ലഭിക്കുക.