sm

കോ​ഴി​ക്കോ​ട് ​:​ ​കൊ​വി​ഡ് ​ഭീ​തി​ ​കു​റ​ഞ്ഞ​തോ​ടെ​ ​നാ​ടും​ ​ന​ഗ​ര​വും​ ​സ​ജീ​വ​മാ​യി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ഗ​ര​ത്തി​ലെ​ ​മി​ഠാ​യി​ത്തെ​രു​വ് ,​ ​സെ​ൻ​ട്ര​ൻ​ൽ​ ​മാ​ർ​ക്ക​റ്റ്,​ ​പാ​ള​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​ന​ല്ല​ ​തി​ര​ക്കാ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​റോ​ഡു​ക​ളി​ലും​ ​തി​ര​ക്ക് ​കൂ​ടി.​ ​
ജ​ന​ങ്ങ​ൾ​ ​കൊ​വി​ഡി​നൊ​പ്പം​ ​ജീ​വി​ക്കാ​ൻ​ ​ത​യ്യാ​റെ​ടു​ത്ത​തി​ന്റെ​ ​സൂ​ച​ന​യാ​ണി​തെ​ന്നാ​ണ് ​വി​ദ​ഗ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.​ ​അ​യ്യാ​യി​ര​ത്തി​ന് ​മു​ക​ളി​ലെ​ത്തി​യ​ ​ജി​ല്ല​യി​ലെ​ ​ദൈ​ന്യം​ദി​ന​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ര​ണ്ടാ​യി​ര​ത്തി​ന് ​താ​ഴെ​ ​എ​ത്തി​യ​ത് ​ആ​ശ്വാ​സ​മാ​ണ്.
ബ​സു​ക​ളി​ൽ​ ​തി​ര​ക്കാ​യ​തോ​ടെ​ ​റൂ​ട്ട് ​മു​ട​ക്കി​യ​ ​ബ​സു​ക​ളൊ​ക്കെ​ ​തി​രി​ച്ചെ​ത്തി.​ ​ഹോ​ട്ട​ലു​ക​ളും​ ​റെ​സ്റ്റോ​റ​ന്റു​ക​ളും​ ​ന​ഗ​ര​ത്തി​ൽ​ ​സ​ജീ​വ​മാ​യി.​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും​ ​ആ​ളു​ക​ൾ​ ​എ​ത്തു​ന്നു​ണ്ട്.ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ 1,711​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,682​ ​പേ​ർ​ക്കും​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ലാ​ത്ത​ 17​ ​പേ​ർ​ക്കും​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നു​ ​വ​ന്ന​ ​അ​ഞ്ച് ​പേ​ർ​ക്കും​ ​ഏ​ഴ് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 6,546​ ​പേ​രെ​ ​പ​രി​ശോ​ധ​ന​ക്ക് ​വി​ധേ​യ​രാ​ക്കി.​ 4,160​ ​പേ​ർ​ ​കൂ​ടി​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​നി​ല​വി​ൽ​ 17,837​ ​ആ​ളു​ക​ളാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി​ ​ഉ​ള്ള​ത്.​ 29,648​ ​ആ​ളു​ക​ളാ​ണ് ​ക്വാ​റ​ന്റൈ​നി​ലു​ള്ള​ത്.​ 5,401​ ​മ​ര​ണ​ങ്ങ​ളാ​ണ് ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​മൂ​ല​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ആ​ശു​പ​ത്രി​ ​കി​ട​ക്ക​ക​ളും​ ​ഒ​ഴി​വു​ണ്ട്.​ ​ജി​ല്ല​യി​ലെ​ 60​ ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​ക​ളി​ൽ​ 2,071​ ​കി​ട​ക്ക​ക​ളി​ൽ​ 1,206​ ​എ​ണ്ണം​ ​ഒ​ഴി​വു​ണ്ട്.​ 103​ ​ഐ.​സി.​യു​ ​കി​ട​ക്ക​ക​ളും​ 76​ ​വെ​ന്റി​ലേ​റ്റ​റു​ക​ളും​ ​ഓ​ക്‌​സി​ജ​ൻ​ ​ല​ഭ്യ​ത​യു​ള്ള​ 488​ ​കി​ട​ക്ക​ക​ളും​ ​ഒ​ഴി​വു​ണ്ട്.​ 11​ ​ഗ​വ​ൺ​മെ​ന്റ് ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​ക​ളി​ലാ​യി​ 188​ ​കി​ട​ക്ക​ക​ൾ,​ 15​ ​ഐ.​സി.​യു,​ 35​ ​വെ​ന്റി​ലേ​റ്റ​ർ,​ 192​ ​ഓ​ക്‌​സി​ജ​ൻ​ ​ഉ​ള്ള​ ​കി​ട​ക്ക​ക​ളും​ ​ബാ​ക്കി​യു​ണ്ട്.​