
വടകര: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്ക് രാത്രിയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കി നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു. 57,67,300/- രൂപ ചെലവിൽ വടകര പുതിയാപ്പയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഒരേ സമയം 24 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.
എസി. നോൺ എസി, ഡോർമെട്രി, കിച്ചൺ എന്നീ സൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീയ്ക്കാണ്.
ലോഡ്ജിന്റെ ഔപചാരിക ഉദ്ഘാടനം 2020 ഒക്ടോബർ 26 ന്. തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രിയായ ടി.പി രാമകൃഷ്ണൻ നിർവഹിച്ചിരുന്നെങ്കിലും കൊവിഡ് ഭീഷണിയിൽ താമസത്തിനുവേണ്ടി തുറന്ന് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
3 മണിക്കൂർ നേരത്തേക്ക് (വ്യക്തിക്ക്) 100 രൂപയും,
24 മണിക്കൂർ ഡോർമെട്രി – 200 രൂപയും, നോൺ എ.സി സിംഗിൾ റൂം (പരമാവധി 2 പേർക്ക്) – 450രൂപ, എ.സി സിംഗിൾ റൂം (പരമാവധി 2 പേർക്ക്) – 900രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ആളുകൾക്ക് എത്തിച്ചേരാൻ കുടുംബശ്രീ വനിതകളുടെ ഓട്ടോ സൗകര്യവും ലഭ്യമാണ്.
ഐ.സി.ഡി.എസ് സൂപ്പർവൈസർ ജാസ്മിൻ സ്വാഗതം പറഞ്ഞു.
ആരോഗ്യ സ്റ്റാനന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു പ്രേമൻ, മുൻ നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, കൗൺസിൽ പാർട്ടി ലീഡർമാരായ വി.കെ.അസീസ്, പ്രതീശൻ.സി.വി, കെ.കെ.വനജ, സി.കെ.കരീം, കൗൺസിലർ പി.കെ.സതീശൻ, കൗൺസിലർ കെ.എം ജിഷ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ റീന എന്നിവർ സംസാരിച്ചു.