കോഴിക്കോട്: ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വർക്കേഴ്കോൺഫെഡറേഷൻ (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ മോട്ടോർ തൊഴിലാളികൾ ധർണ നടത്തി.

വടകര ബസ്സ് സ്റ്റാൻഡിൽ നടത്തിയ ധർണ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. എം. പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ആദായ നികതിഓഫീസിന് മുന്നിലെ ധർണ ഗുഡ്സ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു .സി. പി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു മെഡിക്കൽ കോളേജ് ടൗണിൽ നടത്തിയ ധർണ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിറ്റി കമ്മിറ്റി പ്രസിഡന്റ് കെ ദീപക് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 8% മാത്രം ഉപ യോഗത്തിലുള്ള മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മഹാ ഭൂരിപക്ഷം ഉപയോഗിക്കുന്ന പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശിച്ചിരിക്കുന്നു.ഇത് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കും അതോടൊപ്പം ഗതാഗത മേഖലയെ പ്രതിസന്ധിയിലേക്കും തള്ളിവിടും .അത് കൊണ്ട് ഗതാഗത മേഖലയെ തകർക്കുന്ന ഇത്തരം ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ആവശ്യപ്പെട്ടു.