കൊയിലാണ്ടി: കൊയിലാണ്ടി റെയിൽ പറമ്പിൽ ജെ സി ബി മെറ്റൽ ലോഡ് ചെയ്യുന്നതിനാൽ പരിസരത്ത്
പാറപ്പൊടി രൂക്ഷമാകുന്നു. പകൽ സമയത്താണ് റെയിൽ പറമ്പിൽ നിന്ന് ജെ സി ബി ഉപയോഗിച്ച് മെറ്റൽ ലോഡ് ചെയ്യുന്നത്. സമീപത്തെ വീടുകൾ മുഴുവൻ പാറപ്പൊടിയാൽ കുളിച്ചിരിക്കുകയാണ്. വസ്ത്രങ്ങൾ അലക്കി ഉണങ്ങാൻ ഇടാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാർ പറയുന്നു. റെയിൽവെ പ്ലാറ്റുഫോമും പൊടി നിറഞ്ഞിരിക്കയാണ്. കഴിഞ്ഞ വർഷം പരിസരവാസികൾ പരാതി പറഞ്ഞതിനെ തുടന്നു വെള്ളം ഒഴിച്ചാണ് ലോഡ് ചെയ്തത്. ഇത്തവണ ഇതൊന്നും ചെയ്യാതെയാണ് മെറ്റൽ ഇറക്കുന്ന കയറ്റുന്നതും. വെളളം ഒഴിച്ച് മെറ്റൽ ലോഡ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.