1
പ്രാഥമിക സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിമാർക്കായി ഒരുക്കിയ ഏകദിന പരിശീലനം കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ വൈവിധ്യ വത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് സെക്രട്ടറിമാർക്ക് ഏകദിന പരിശീലനം നൽകി. തിരുവനന്തപുരം എ.സി.എസ്.ടി.ഐയുടെയും കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിലെ പാക്സ് ഡവലപ്‌മെന്റ് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു പരിശീലനം.

കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു ഉദ്ഘാടനം നിർവഹിച്ചു. റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് അദ്ധ്യക്ഷത വഹിച്ചു. എ.സി.എസ്.ടി.ഐ ഡയറക്ടർ എം.രാമനുണ്ണി വിഷയം അവതരിപ്പിച്ചു. പാക്സ് ഡവലപ്‌മെന്റ് സെൽ റിസോഴ്സ് പേഴ്സൺ സി.കെ.വേണുഗോപാൽ സ്വാഗതവും അഗ്രികൾച്ചറൽ ഓഫീസർ ജോസ്‌ന ജോസ് നന്ദിയും പറഞ്ഞു.