r
പാലക്കടയിലെ കൊടമ്പാട്ട് കുളം വൃത്തിയാക്കുന്നു

കോഴിക്കോട്: നഗരത്തിലെ കൊടമ്പാട്ട് കുളത്തിന് 'മിഷൻ തെളിനീരി"ലൂടെ പുനർജ്ജനി. മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ എടക്കാട് പാലക്കടയിലെ കൊടമ്പാട്ട് കുളമാണ് ഇന്നലെ ശുചീകരിച്ചത്.

കോഴിക്കൽ തറവാട്ടിലെ കൃഷ്ണദാസിനും സഹോദരിമാർക്കും കുടുംബസ്വത്തായി ലഭിച്ചതാണ് കൊടമ്പാട്ട് കുളം. 12 സെന്റോളം വരുന്ന കുളം കോർപ്പറേഷന് വിട്ടുനൽകാമെന്ന് ഏറ്റതോടെ ഇത് 'മിഷൻ തെളിനീർ ' പദ്ധതിയിൽ ഉൾപ്പെടുത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീയുടെ സാന്നിദ്ധ്യത്തിൽ രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണത്തിന് വാർഡ് കൗൺസിലർ ടി.മുരളീധരൻ നേതൃത്വം നൽകി. കുളത്തിന്റെ നവീകരണം വൈകാതെ നടത്തുമെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.