കുന്ദമംഗലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ബോഡി ബിൽഡിംഗ് മത്സരത്തിൽ 75 കിലോ വിഭാഗം വെങ്കലമെഡൽ നേടിയ ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി ഹാദിൽ ഹക്കീമിനെ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ പ്രൊഫ.വി.എം.ഉസ്സൻകുട്ടി, പി.ടി.എ വൈസ് പ്രസിഡന്റ് ഗുലാം ഹുസൈൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.ടി.സ്റ്റാലിൻ, എൻ.മുഹമ്മദ് എന്നിവർ ഉപഹാരങ്ങൾ നൽകി. പ്രൊഫ.ഇ.അബ്ദുറസാഖ്, തോമസ് മാത്യു, സൗമ്യ, മുഹമ്മദ്, റസിയ, മുസ്തഫ ഷമീം, വിദ്യാർത്ഥി പ്രതിനിധി സഫ അബ്ദുള്ള, എന്നിവർ സംസാരിച്ചു.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഹാദിൽ ഹക്കീം.