വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 18 വാർഡുകളിലും വാർഡ് തല വികസനരേഖ തയ്യാറാക്കുവാൻ ഭരണസമിതി തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ അടുത്ത 5 വർഷക്കാലത്തേക്ക് വാർഡിൽ ആവശ്യമായിവരുന്ന വികസന സാധ്യത മനസ്സിലാക്കിയാണ് വികസന രേഖകൾ തയ്യാറാക്കുക. 100 % വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വാക്സിൻ എടുക്കാത്തവരുടെ പട്ടിക വാർഡ് തലത്തിൽ ശേഖരിച്ച് വാക്സിൻ യജ്ഞം പൂർത്തീകരിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദ് സംസാരിച്ചു