രാമനാട്ടുകര: ലഡാക്കിൽ നിന്ന് കന്യാകുമാരി വരെ നിറുത്താതെ കുറഞ്ഞ സമയത്തിനുള്ളിൽ കാറിൽ സഞ്ചരിച്ച് ലിംക ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടിയ ബിബിൻ കൃഷ്ണനെ രാമനാട്ടുകര റെസ്ക്യൂ ടീം അനുമോദിച്ചു. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ പ്രകാശ് പടന്ന ഉപഹാരം നൽകി. ജോയിന്റ് ആർ.ടി.ഒ സാജു എ.ബക്കർ പൊന്നാട അണിയിച്ചു. എയ്ഡ്പോസ്റ്റ് എസ്.ഐ അരവിന്ദൻ അദ്ധ്യക്ഷനായിരുന്നു. ഫറോക്ക് എസ്.ഐ ഷുഹൈബ് സംസാരിച്ചു.