കുറ്റ്യാടി: ലഹരി തേടിപ്പോകുന്ന യുവത്വത്തെ പിടിച്ചുകെട്ടാൻ ഒരുങ്ങുകയാണ് കുറ്റ്യാടിയിലെ യുവജനങ്ങൾ. ഇവർക്കൊപ്പം കൈകൾ ചേർത്ത് കുറ്റ്യാടി ഗ്രാമപഞ്ചായത്തും ഒപ്പമുണ്ടാവും. നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുറ്റ്യാടിയിലെ യുവജനങ്ങൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയ്ക്ക് രൂപം നൽകിയത്. വിദ്യാലയങ്ങളുടെയും, ആളില്ലാ പ്രദേശങ്ങളിലും ഒഴിഞ്ഞ കടമുറികളിലും ഇനി മുതൽ മദ്യം മയക്ക് മരുന്ന് വിതരണവും ഉപയോഗവും നടത്താൻ അനുവദിക്കില്ല. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, എ.ഐ.വൈ.എഫ്, എൻ.വൈ.സി തുടങ്ങിയ യുവജന സംഘടനകളാണ് സമിതിയുടെ അമരക്കാർ.യുവജന വ്യാപാരി സംഘട ഭാരവാഹിളേയും പൊലീസിനേയും ഉൾപ്പെടുത്തിക്കൊണ്ടള്ള ലഹരി വിരുദ്ധ സ്ക്വാഡ്
മുഴുവൻ സമയവും പ്രവർത്തിക്കും.
ലഹരി മാഫിയയുടെ സാന്നിധ്യവും കച്ചവടവും വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് യോഗത്തിലാണ് സമിതിയ്ക്ക് രൂപം നൽകിയത്. വ്യാപാര സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, എക്സൈസ് ഓഫീസർ സി.പി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബിന മോഹൻ ,തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ രജിൽ കൺവീനർ ഷംസീർ എ.കെ പ്രസിഡന്റ് ട്രഷറർ കെ.കെ മനാഫ് എന്നിവരെ തിരഞ്ഞെടുത്തു.