aghss
ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അഹമ്മദ് ദേവർകോവിൽ അനാവരണം ചെയ്തപ്പോൾ

കോഴിക്കോട്: നഗരത്തിലെ രണ്ടു വിദ്യാലയങ്ങൾ കൂടി ഹൈടെക് നിരയിലേക്ക് ഉയർന്നു. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് ചാലപ്പുറം ഗവ.അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും പയ്യാനക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും പണിതീർത്ത കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് ബഹുനിലകെട്ടിടങ്ങൾ. ഉദ്ഘാടനത്തിനു പിറകെ സ്‌കൂളുകളിൽ ഒരുക്കിയ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ശിലാഫലകം അനാവരണം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നു കണ്ടുതന്നെയാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആവിഷ്‌കരിച്ചതെന്നു മന്ത്രി പറഞ്ഞു.
ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യു.എ.പി.എസ്.സി.ഒ പ്രോജക്ട് എൻജിനിയർ കെ.അബ്ദുൾറസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. നികുതി അപ്പീൽ കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ വി.എം.പ്രിയ, സ്‌കൂൾ പ്രിൻസിപ്പൽ വി.ടി.കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.അബ്ദുൾ ജബ്ബാർ, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ഷിബു മൂടാടി തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് കെ.ലൈല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. അബ്ദുൾ ഹമീദ് നന്ദിയും പറഞ്ഞു.

പയ്യാനക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പ്രമോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ബിജുലാൽ, ജയശീല, വി.എച്ച്.എസ്.ഇ എ.ഡി. സെൽവമണി, ഡി.ഇ.ഒ സൂപ്രണ്ട് വിശ്വനാഥ്, കോഴിക്കോട് സിറ്റി എ.ഇ.ഒ ഖാലിദ്, എസ്.എസ്.കെ ബി.പി.ഒ. അബ്ദുൽ ഹക്കീം, പി.ടി.എ പ്രസിഡന്റ് ബിഷാദ്, എസ്.എം.സി ചെയർമാൻ ഇബ്രാഹിം ബാബു, സ്‌കൂൾ സംരക്ഷണസമിതി അംഗം ബാവ, വാപ്‌കോസ് പ്രതിനിധി അബ്ദുൽ റസാഖ്, സ്റ്റാഫ് സെക്രട്ടറി സിറാജ്ജുദ്ദീൻ, ജനപ്രതിനിധികളായ ശിഹാബ്, നാസർ ചക്കുംകടവ് തുടങ്ങിയവർ പങ്കെടുത്തു.