
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള ഹരിതമിത്രം സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുന്നു. ജില്ലയിൽ ആദ്യഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷനും 7 മുനിസിപ്പാലിറ്റികൾക്കും 37 ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.
ഇതിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും ഇന്ന് ഓറിയന്റേഷൻ ക്ലാസ് നടക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്രൊജക്ട് ഇംപ്ലിമെന്റിഗ് ഓഫീസർ, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നഗരസഭാതലത്തിൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഓഫീസർ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും പങ്കെുക്കും.
കോർപ്പറേഷൻ തലത്തിൽ മേയർ, ഡെപ്യൂട്ടി മേയർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, സെക്രട്ടറി, ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഓഫീസർ, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും ക്ലാസിൽ പങ്കെടുക്കും.
പദ്ധതി നടപ്പാക്കുന്ന
മുനിസിപ്പാലിറ്റികൾ
വടകര, പയ്യോളി, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര
ഗ്രാമപഞ്ചായത്തുകൾ
അഴിയൂർ, ചോറോട്, ഏറാമല, എടച്ചേരി, വളയം, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, മരതോങ്കര, വേളം, നരിപ്പറ്റ, വില്യാപള്ളി, മണിയൂർ, തിക്കോടി, മേപ്പയ്യൂർ, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂർ, ബാലശ്ശേരി, നടുവണ്ണൂർ, പനങ്ങാട്, അരിക്കുളം, കക്കോടി, കാക്കൂർ, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, മാവൂർ, കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി.