വടകര: നഗരസഭ ജനകീയസൂത്രണത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി ഗുണഭോക്താക്കൾക്ക് ശ്രവണസഹായി വിതരണം ചെയ്തു. ചെയർപേഴ്സൺ കെ.പി.ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജാസ്‌മിൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.പി പ്രജിത. സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ ടി.കെ.പ്രഭാകരൻ, അബ്‌ദുൾഹക്കീം എന്നിവർ സംസാരിച്ചു. സെക്രട്ടറി ശശിധരൻ നന്ദി പറഞ്ഞു.