പേരാമ്പ്ര: പേരാമ്പ്രയിൽ റഫറൻസ് സൗകര്യങ്ങളോടെ ആധുനിക രീതിയിലുള്ള സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം സാംസ്കാരിക വകുപ്പിന്റെ കീഴിൽ സ്ഥാപിക്കണമെന്ന് യുവകലാസമിതി പേരാമ്പ്ര മണ്ഡലം രൂപികരണ യോഗം ആവശ്യപ്പെട്ടു. സംസ്കാരപഠനം, കല,സാഹിത്യം, തത്വചിന്ത, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയിൽ വിദ്യാർ

ർത്ഥികൾക്ക് ഗവേഷണ പഠനത്തിനുള്ള സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു .കെ.ടി ബി കൽപ്പത്തൂർ അദ്ധ്യക്ഷത വഹിച്ചു.എ .പ്രദീപ് കുമാർ കെ.കെ ഷിനുരാജ്,ശ്രീജേഷ് ചെമ്മരൻ ,എ.ജി രാജൻ, കെ.കെ ഭാസ്കരൻ മാസ്റ്റർ, ശ്രീധരൻ പെരുവണ്ണാമൂഴി, വി.വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.പ്രദീപ് കുമാർ (പ്രസിഡൻ് )കെ.കെ ഷിനുരാജ് (വൈസ് പ്രസിഡൻ്റ) വാസു നടുവണ്ണൂർ (സെക്രട്ടറി)ശ്രീധരൻ പെരുവണ്ണാമൂഴി ജോ. സെക്രട്ടറി) പ്രഫുൽ ചെറുക്കാട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു .