mela
കൈത്തറി വസ്ത്രധാരണപ്രചരണത്തിനായി മേമുണ്ട ഹയർ സെക്കന്ററി. സ്കൂളിൽ നടന്ന വസ്ത്ര മേള ഉദ്ഘാടനം മേനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി.പി പ്രഭാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു

വടകര: സർക്കാർ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും സമ്പൂർണ കൈത്തറി വസ്ത്രധാരണം ഉറപ്പാക്കാൻ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി മേപ്പയിൽ വീവേഴ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റി വസ്ത്ര വിപണനമേള ഒരുക്കി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി.പ്രഭാകരൻ ആദ്യവില്പന നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി.വത്സലൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.കെ. ജിതേഷ്, പി.കെ.ജയറാം, എ.പി.രമേശൻ, ടി.എം.സുബൈർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.