അത്തോളി: ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് 2021 - 22 വർഷം തരിശ് രഹിത ഉള്ളിയേരി' കാർഷിക പദ്ധതിയുടെ ഭാഗമായി 3 ഏക്കർ സ്ഥലത്ത് പുഞ്ചക്കൃഷി ആരംഭിച്ചു. കുന്നത്തറ - 11-ാം വാർഡിൽ കാർഷിക കർമ്മസേനയാണ് കൃഷിപ്പണി ഏറ്റെടുത്തിരിക്കുന്നത്. വൈ.പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെടി. സുകുമാരൻ അദ്ധ്യക്ഷ്യത വഹിച്ചു. കൃഷി ഓഫീസർ അബ്ദുൾ ബഷീർ പി.സ്വാഗതവും പ്രതാപൻ കെ. നന്ദിയും രേഖപ്പെടുത്തി. എ.ഡി.എസ് അംഗം ഭാസ്ക്കരൻ കിടാവ് പി വി , ശ്രീധരൻ പി എം. എന്നിവർ സംസാരിച്ചു.