
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്രക്കാരിയായ ജിയറാം ജിലോട്ട് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ കേസെടുത്തു. ഇന്നലെ ആശുപത്രിയിലെത്തിയ അദ്ദേഹം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ജില്ലാ പൊലീസ് മേധാവിയോടും നിർദ്ദേശിച്ചു. മാർച്ച് 22 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.