പേരാമ്പ്ര :കിഴക്കൻ മലയോരത്തെ പ്രധാന ആതുരാലയമായ

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സകര്യം ഒരുക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.നിലവിൽ

കുറ്റ്യാടി കോഴിക്കോട് പാതയിൽ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ

വൈകിട്ട് ആറിന് ശേഷം ആശുപത്രിയി അടച്ചു പൂട്ടുകയാണ് പതിവ്. പാലേരി, പറക്കടവ് ഒറ്റക്കണ്ടം, പന്തിരിക്കര, കോക്കാട്, വേളം, കൂത്താളി, ചക്കിട്ടപാറ തുടങ്ങിയ ഇടങ്ങളിൽ നിന്നും നൂറുകണക്കിന് രോഗികളാണ് ദിവസവും ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുന്നത്. എന്നാൽ ആശുപത്രിയിൽ മതിയായ സൗകര്യം ഇല്ലാത്തതിനാൽ പ്രായമായവരടക്കം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലപ്പോഴും രോഗികളുടെ നീണ്ട നിരയാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്.

ഒരു വർഷം മുമ്പാണ് ആശുപത്രിയി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എന്നാൽ ലബോറട്ടറി, എക്സറെ, മിനി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.

കൊവിഡ് ഡ്യൂട്ടിക്കും പാലിയേറ്റീവ് സേവനത്തിനും മാത്രമാണ്‌ നിലവിലെ ആംബുലൻസു സർവീസ് ലഭ്യമാവുന്നുള്ളൂ എന്നുള്ളതും രോഗികൾക്ക് തിരിച്ചടിയാകുകയാണ്. പലപ്പോഴും അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സ്വകാര്യ വാഹനങ്ങൾ കണ്ടത്തേണ്ട സ്ഥിതിയാണ്. രാത്രി പരിശോധനക്ക്‌ ഡോക്ടർ മാരെയും ആംബുലൻസ് സൗകര്യവുംം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരടക്കം ആവശ്യപ്പെടുന്നത്. ഇതോടൊപ്പം മഴക്കാലത്ത്‌ പലപ്പോഴും പ്രദേശത്ത് വെള്ളംകയറുന്നത് കാരണം ഹോസ്പിറ്റൽ അടച്ചു പൂട്ടേണ്ടി വരുന്നതും നിത്യ സംഭവമാണ്. ഹോസ്പിറ്റല്‍ സുരക്ഷിത സ്ഥാനത്ത് മാറ്റി സ്ഥാപിക്കാന്‍ വികസന സമിതി മുന്‍കൈ എടുക്കണമെന്നാവിശ്യവും ശക്തമാണ്.ഡോക്‌ടേഴ്‌സിനും നേഴ്‌സുമാര്‍ക്കും ആവിശ്യമായ ക്വാര്‍ട്ടേഴ്‌സ് കെട്ടിടവും അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നിലവില്‍ ഇല്ല.

ചങ്ങരോത്ത് കുടുംബരോഗ്യ കേന്ദ്രത്തിന് സുരക്ഷിത കെട്ടിടം ഒരുക്കണം:

സലാം പുല്ലാക്കുന്നത്ത്

(സാമൂഹ്യ പ്രവർത്തകൻ)

ചങ്ങരോത്ത് കുടുംബരോഗ്യ കേന്ദ്രത്തിന് കാലാവസ്ഥാനുയോജ്യമായ വിശാലമായ സുരക്ഷിത കെട്ടിടം പണിയണം.

പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയിൽ റോഡ് ലെവൽ ഉയർത്തി നിർമാണം നടത്തിയാൽ

ആരോഗ്യകേന്ദ്രത്തിലെ വെള്ളപ്പൊക്ക ഭീഷണി അതിജീവിക്കാം. നിലവിൽ ആശുപത്രി പരിസരത്ത് ഉപയോഗശൂന്യമായികിടക്കുന്ന സർക്കാർ സ്ഥലത്ത് ഹൈടെക്ക് ബഹു നിലയങ്ങൾ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സംവിധാനത്തോടെ നിർമ്മിക്കവുന്നതാണ്.