പുൽപ്പള്ളി: പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂൾ മുറ്റത്ത് മുളകൊണ്ട് തണൽ കൂടാരം നിർമ്മിച്ചു. സ്‌കൂൾ മുറ്റത്ത് വൃക്ഷങ്ങൾക്കിടയിലാണ് വിദ്യാർത്ഥികളുടെ പഠനത്തിനും മറ്റും ഉപകാരപ്പെടുന്ന രീതിയിൽ തണൽ കൂടാരം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു സാബു, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.എസ്.സുരേഷ് ബാബു, പി.ആർ.തൃദീപ് കുമാർ, പി.ജി.ദിനേശ് കുമാർ, വി.കെ.സായൂജ്, കെ.ആർ.ജയശ്രീ, ജെസി ജോൺസൺ, സി.ഡി.സുധീഷ്, സി.ആർ.പ്രദീപ്, എം.വി.ബാബു എന്നിവർ സംസാരിച്ചു.