കോഴിക്കോട് : അംഗനവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങളും ശുചീകരണവും നടത്താൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ സമ്മേളനം ഡി.സി.സി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. എം. രാജൻ, നന്ദിയോട് ജീവകുമാർ, എം.എം. രാധാമണി, കദീജകുട്ടി, പ്രീത, സുഹറ, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ് പ്രസിഡണ്ട് സീനാബായി സ്വാഗതവും ജില്ലാ സെക്രട്ടറി മേരി ജോസഫ് നന്ദിയും പറഞ്ഞു.