 
ഫറോക്ക്: എഴുത്തുകാരൻ ശശിധരൻ ഫറോക്ക് അച്ഛൻ ടി.ശ്രീധരൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂൾ ഗ്രന്ഥശാലയ്ക്ക് സ്റ്റീൽ അലമാര നൽകി. ശ്രീധരൻ മാസ്റ്ററുടെ 50-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. പ്രധാനാദ്ധ്യാപിക റീനാബി വാലിദ അലമാരയുടെ താക്കോൽ ഏറ്റുവാങ്ങി. ലിപി അക്ബർ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി. എം.ദാവൂദ് ഖാൻ അദ്ധ്യക്ഷനായിരുന്നു. എം.എ. ബഷീർ, സി.എൻ.ചേന്ദമംഗലം, ടി.പി.റഹിയാനത്ത്, ടി ഗീതാദേവി, ഫാത്തിമത് സുഹറ, എം പി മുനീർ,
പി സൗമ്യ, കെ സി ജമാലുദീൻ എന്നിവർ സംസാരിച്ചു.