കോഴിക്കോട്: കൊവിഡ് ആശങ്ക അകലുന്നു ജില്ല സാധാരണ അവസ്ഥയിലേക്ക്. രണ്ടാഴ്ച മുമ്പുവരെ അയ്യായിരത്തിന് മുകലിൽ നിന്ന് പോസറ്റീവിറ്റി നിരക്ക് ഇന്നലെ ആയിരത്തിന് താഴേക്കെത്തി. മൂന്നാഴ്തയായി തുടരുന്ന ഞായറാഴ്ച വിലക്ക് ഇന്നലെ പിൻവലിച്ചതോടെ ജനം നഗരത്തിലേക്ക് കുത്തിയൊഴുകി. ജില്ലയിൽ ഇന്നലെ 991 കൊവിഡ് പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. സമ്പർക്കം വഴി 969 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 5 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,942 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2,060 പേർകൂടി രോഗമുക്തി നേടി. നിലവിൽ 10,106 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്.
17,811 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,749 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

@ചികിത്സയിലുളളവർ:

സർക്കാർ ആശുപത്രികൾ -223
സ്വകാര്യ ആശുപത്രികൾ- 424
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ -25
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ- 23
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ -8,406