കോഴിക്കോട്: ഹിജാബിന്റെ പേരിലടക്കം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനുമെതിരെ നടക്കുന്ന ആസൂത്രിത അക്രമണങ്ങൾക്കെതിരെ മുസ്ലിം കളക്റ്റീവിന്റെ നേതൃത്വത്തിൽ കടപ്പുറത്ത് പ്രതിരോധ സംഗമം ഒരുക്കി. എന്റെ വസ്ത്രം എന്റെ അവകാശം, എന്റെ വസ്ത്രത്തിൽ തൊട്ടുപോകരുത്... എന്നിങ്ങനെ പ്ലക്കാർഡുകളും മുദ്രാവാക്യവും ഉയർത്തിയായിരുന്നു സംഗമം.
നിഷാദ് റാവുത്തർ, സമീർ ബിൻസി, ആയിഷ റെന്ന, റാനിയ സുലൈഖ, ലദീദ ഫർസാന, ഫാത്തിമ സുഹ്‌റ ബത്തൂൽ, സെബ ഷിറിൻ, എച്ച്.ഗാർഗി, ഷമീമ സക്കീർ, അംബിക മറുവാക്ക്, നസീമ, മൃദുല ഭവാനി, പി.കെ.അബ്ദുൽജലീൽ, യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.