കൊടിയത്തൂർ: എം.സി.എഫ് സൗകര്യം ഇല്ല, ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ ഖര മാലിന്യ ശേഖരണം താത്കാലികമായി നിറുത്തി വെച്ചു. മൂന്നാം വാർഡിലെ മാട്ടുമുറിയിൽ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ താത്കലികാമയി മാലിന്യം നിക്ഷേപിക്കാൻ പഞ്ചായത്ത് സൗകര്യം ഒരുക്കിയിരുന്നെങ്കിലും മാലിന്യം നിക്ഷപിക്കുന്നത് വീട്ടുകാ‌ർ തടയുകയായിരുന്നു.തുടർന്നാണ് മാലിന്യ ശേഖരണം നിറുത്തി വെച്ചത്. മൂന്ന് വർഷം മുൻപ് പഴപറമ്പിൽ എം.സി എഫ് നിർമ്മിക്കാൻ ആറ് സെന്റ് ഭൂമി പഞ്ചായത്ത് എടുത്തിരുന്നു. എന്നാൽ ഇതിനെതിരെ ചിലർ എതിർപ്പുമായി രംഗത്തെത്തിയതോടെ നിർമ്മാണം നിറുത്തി വെച്ചു. എം.സി.എഫ് കേന്ദ്രം ഉണ്ടാക്കാനാവശ്യമായ ഫണ്ടും പഞ്ചായത്തിൽ കെട്ടികിടക്കുകയാണ്. മിനി എം.സി എഫ് കേന്ദ്രങ്ങളിൽ മാലിന്യം നിറഞ്ഞു കഴിഞ്ഞതോടെ പഞ്ചായത്തിലെ പല റോഡരികിലും മറ്രും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുകയാണ്. പഞ്ചായത്തിൽ എത്രയും പെട്ടന്ന് എം.സി.എഫ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.