പേരാമ്പ്ര:അശരണർക്കും അഗതികൾക്കും കൈതാങ്ങാവുക എന്ന ലക്ഷ്യത്താടെ
വിമുക്ത സൈനിക സംരംഭം - മൈഗ്രേറ്റ് സൈനിക മാർട്ട് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു.
അവശ്യ ഭക്ഷ്യസാധനങ്ങൾ മിതമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ലാഭവിഹിതത്തിൽ ഒരു പങ്ക് ജില്ലയിലെ അശരണർക്കും അഗതികൾക്കും മാറ്റിവെയ്ക്കുകയുമാണ് മൈഗ്രേറ്റ് സൈനിക മാർട്ട് ലക്ഷ്യമിടുന്നത്.
സൈനികരും അർദ്ധ സൈനികരും വിമുക്ത ഭടന്മാരും നേതൃത്വം നൽകുന്ന കാലിക്കറ്റ്
ഡിഫൻസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംരംഭം പ്രവർത്തിക്കുന്നത് .പേരാമ്പ്ര പാറാട്ടുപാറ റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടം ടി പി രാമകൃഷ്ണൻ എം എൽ ഉദ്ഘാടനം ചെയ്തു .
ഡിഫൻസ് സൊസൈറ്റി പ്രസിഡന്റ് മീത്തൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നടൻ കോഴിക്കോട് നാരായണൻ നായർ,സിനിമാ നാടക കലാകാരൻ മുഹമ്മദ് പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ശശികുമാർ പേരാമ്പ്ര, വി,കെ പ്രമോദ്,വിനോദ് തിരുവോത്ത് , ഷൈനി വെളളിയോടൻ കണ്ടി, മുരളി ഗോപാൽ, വിവിധരാഷ്ടീയ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.