
പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ആദ്യവോട്ട് രേഖപ്പെടുത്തി. രാജ്ഭവൻ ഉൾപ്പെടുന്ന താലിഗാവ് മണ്ഡലത്തിൽ ഗവ. സ്കൂളിലെ 15-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴു മണിയോടെ ഭാര്യ അഡ്വ. റീത്തയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. കേരളത്തിലെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത ശേഷം ഗോവയിൽ ഇരുവരുടെയും പേര് ചേർത്തിരുന്നു.
ഹരിതസൗഹാർദ്ദ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ഉറപ്പാക്കിയ ഇലക്‌ഷൻ കമ്മിഷനെ ഗവർണർ അഭിനന്ദിച്ചു.